Advertisment

ഒളിച്ചോടിയ കൗമാരക്കാരുടെ കഴുത്തില്‍ ടയര്‍ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചു; സദാചാര ഗുണ്ടായിസം നടത്തിയ അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

New Update

publive-image

Advertisment

മധ്യപ്രദേശിലെ ദാറില്‍ ഒളിച്ചോടിയ കൗമാരക്കാരെ ആള്‍ക്കൂട്ട വിചാരണക്കിരയാക്കി നാട്ടുകൂട്ടം. വീഡിയോ പുറത്തുവന്നതോടെ പോലിസ് അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. മൂന്നുപേര്‍ അറസ്റ്റിലായി. ഇരുവരെയും ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കഴുത്തില്‍ ടയര്‍ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചാണ് സദാചാര ഗുണ്ടായിസം നടത്തിയത്. 21 വയസുകാരനും 19 വയസുള്ള പെണ്‍കുട്ടിയുമാണ് പരസ്യ പീഡനത്തിനിരയായത്.

നൃത്തം ചെയ്യുന്നതിനിടെ അക്രമി സംഘം കമിതാക്കളെ വടി ഉപയോഗിച്ച്‌ അടിക്കുന്നുണ്ട്. ഗുജറാത്തിലേക്ക് പോയ ഇരുവരും രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പരസ്യവിചാരണ.

സെപ്റ്റംബര്‍ 12ന് ഉണ്ടായ സംഭവത്തിന്റെ ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച്‌ 13വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും നൃത്തം ചെയ്യിപ്പിച്ചതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ ചിത്രീകരിക്കുന്നവര്‍ ഉള്‍പ്പടെ ചുറ്റം കൂടിയിരുന്ന എല്ലാവരും പരിഹസിച്ച്‌ ചിരിക്കുന്നുണ്ട്. ജൂലൈയിലാണ് പെണ്‍കുട്ടി ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീടുവിട്ടത്.

Advertisment