Advertisment

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; രാത്രിയില്‍ പരിശോധനയ്ക്ക് എത്തിയ പ്രധാനമന്ത്രി മടങ്ങിയത് ഒരു മണിക്കൂറിന് ശേഷം

New Update

publive-image

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണങ്ങള്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദര്‍ശിക്കുന്നത്.

narendra modi
Advertisment