Advertisment

കഴിയുന്നത്ര വേഗത്തില്‍ സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ഫേസ്ബുക്ക്; എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് നല്‍കാന്‍ ശ്രമിക്കുമെന്ന് വാട്‌സാപ്പ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതിന്റെ ആശങ്കയിലാണ് ഉപയോക്താക്കള്‍. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അറിയിച്ചു. പ്രതികരണങ്ങള്‍ ചുവടെ...

ഫേസ്ബുക്ക്

''ഞങ്ങളുടെ ആപ്പുകളും പ്രൊഡക്ടുകളും ആക്‌സസ് ചെയ്യുന്നതില്‍ ചില ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നത് മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. അസൗകര്യമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു''.

വാട്‌സാപ്പ്

''വാട്‌സാപ്പ് ഉപയോഗിക്കുന്നതില്‍ ചില ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നത് മനസിലാക്കുന്നു. കാര്യങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. എത്രയും വേഗം ഒരു അപ്‌ഡേറ്റ് നല്‍കാന്‍ ശ്രമിക്കും''.

ഇന്‍സ്റ്റഗ്രാം

''ഇന്‍സ്റ്റഗ്രാമിനും സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ ബുദ്ധിമുട്ടേറിയ സമയമാണ്. ഞങ്ങളോടൊപ്പം നില്‍ക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ്.''

facebook instagram whatsapp
Advertisment