Advertisment

ആശ്വാസമേകി രാഹുലും പ്രിയങ്കയും; ലഖിംപൂർ സംഘർഷത്തിൽ മരിച്ച കർഷകരുടെ ബന്ധുക്കളെ സന്ദർശിച്ചു; നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് നേതാക്കള്‍

New Update

publive-image

Advertisment

ലഖ്നൗ : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപുരിലെത്തി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.

കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തെയും സംഘം സന്ദര്‍ശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനല്‍കി. ഡല്‍ഹിയില്‍നിന്ന് രാഹുല്‍ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലഖിംപുരിലേക്ക് പുറപ്പെട്ടത്. രണ്ടുമണിയോടെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പോലീസ് തടഞ്ഞു.

രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടിൽ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട്, തർക്കത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ ലംഖിപൂരിലേക്ക് പോവുകയായിരുന്നു.

Advertisment