Advertisment

കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോഴും, അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ലെന്നാണ് കേന്ദ്രം പറഞ്ഞത്; നിലവില്‍ കല്‍ക്കരിയുടെ അവസ്ഥയും ഇതു തന്നെ-കേന്ദ്രത്തിനെതിരെ മനീഷ് സിസോദിയ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യ ഭീതിയാണ് സൃഷ്ടിക്കുന്നതെന്ന കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ ഓക്‌സിജന്‍ ക്ഷാമ നേരിട്ടപ്പോഴും, അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതെന്നും, നിലവില്‍ കല്‍ക്കരിയുടെ അവസ്ഥയും അതുതന്നെയാണെന്നും സിസോദിയ ചൂണ്ടിക്കാട്ടി.

കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും കേന്ദ്ര ഊര്‍ജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും സിസോദിയ വിമര്‍ശിച്ചു.

രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്‌നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും നേരത്തെ ആര്‍.കെ സിങ് അവകാശപ്പെട്ടിരുന്നു.

Advertisment