Advertisment

കേരളത്തിൽ മാത്രമല്ല, 16 സംസ്ഥാനങ്ങളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

New Update

publive-image

Advertisment

ഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിതീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ഒക്ടോബർ 19 വരെ ഇടിമിന്നലിനും ശക്തമായ മഴയ്‌ക്കും ആലിപ്പഴ വീഴചയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അറബികടലിലെ ന്യൂനമർദ്ദം കാരണം പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത ഉണ്ട്. കർണാടക,തെലങ്കാന,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഒറ്റപെട്ടമഴയ്‌ക്കും ചിലയിടങ്ങളിൽ കനത്തമഴയ്‌ക്കും സാധ്യതയുണ്ട്.

ആന്ധ്ര തീരത്ത് ന്യൂനമർദ്ദം അനുഭവപ്പെടുന്നതിനാൽ ശനിയാഴ്ച ചത്തീസ്ഗണ്ഡിലെ തീരപ്രദേശങ്ങളിൽ കനത്തമഴയ്‌ക്ക് സാധ്യത ഉണ്ട്.ഈ ദിവസം ഒഡീഷയിലും മഹാരാഷ്‌ട്രയിലെ നിദർഭയിലും മഴയ്‌ക്ക് സാധ്യത ഉണ്ട്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശത്തും 17,18 തിയതികളിൽ കനത്തമഴയ്‌ക്കും ഇടിമിന്നലിനും സാധ്യത. ഉത്തർപ്രദേശിൽ 17,18 തിയതികളിൽ മണിക്കൂറിൽ 30,40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉണ്ട്.

NEWS
Advertisment