Advertisment

ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ബം​ഗ്ലാദേശില്‍ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

ധാക്ക : ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ബം​ഗ്ലാദേശില്‍ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ ഇതുവരെ ആറു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ദുര്‍ഗാ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ച ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതോടെയാണ് മുസ്ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം നടത്തുകയായിരുന്നു.

രാജ്യത്തെ രംഗ്പൂര്‍ നഗരത്തില്‍ ന്യൂനപക്ഷങ്ങളുടെ 20 വീടുകള്‍ ആക്രമികള്‍ കത്തിച്ചു. മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു ഹിന്ദു യുവാവ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടെന്ന പ്രചരണത്തിന് പിന്നാലെയാണ് ഈ നഗരത്തില്‍ ആക്രമണം നടന്നത്. പോസ്റ്റിന് പിന്നാലെ യുവാവിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍, പ്രകോപിതരായ അക്രമികള്‍ അയല്‍ക്കാരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സമാനമായ അക്രമങ്ങള്‍ തുടരെ നടന്നു വരികയാണ്.

അതേസമയം, രാജ്യത്തെ മതസാഹോദര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും

ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന്‍ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ

4000 പേര്‍ക്കെതിരെ ബംഗ്ലാദേശ് പൊലീസ് കേസെടുത്തു.

Advertisment