Advertisment

ജനങ്ങള്‍ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ ഒരു സര്‍ക്കാരിന്റെ ആവശ്യമെന്താണ്? യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി

New Update

publive-image

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരേ വീണ്ടും വിമര്‍ശനവുമായി വരുണ്‍ ഗാന്ധി. ജനങ്ങള്‍ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ ഒരു സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. തേരേയിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് വരുണിന്റെ വിമര്‍ശനം.

'തേരേയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. റേഷന്‍ ആളുകളുടെ കൈകളില്‍ എത്തിക്കുന്നതുകൊണ്ട് ദുരന്തം അവസാനിക്കുന്നതുവരെ ഒരു കുടുംബവും പട്ടിണിയാകില്ല. ഒരു സാധാരണക്കാരന് സര്‍ക്കാരിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍, അവന്‍ ഒറ്റക്ക് പോരാടേണ്ടിവരുന്നത് വേദനാജനകമാണ്. ഓരോന്നിനും വ്യക്തികള്‍ മുന്നിട്ടിറങ്ങണമെങ്കില്‍പിന്നെ സര്‍ക്കാര്‍ എന്തിനാണ്.' - പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേയും ലഖിംപുര്‍ ഖേരി വിഷയത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ വരുണ്‍ രംഗത്തെത്തിയിരുന്നു.

varun gandhi
Advertisment