Advertisment

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച ; 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച കാരണം 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ലംഖാഗ പാസില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടങ്ങി എയര്‍ഫോഴ്‌സ്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ഇതില്‍ 11 പേരും മരിച്ചു.

ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.

പര്‍വതാരാഹോകര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് അധികൃതര്‍ എയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനായി രണ്ട് എഎല്‍ ഹെലികോപ്ടറുകള്‍ ഹര്‍സിലിലെത്തി. ഒക്ടോബര്‍ 20ന് എന്‍ഡിആര്‍എഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചില്‍ നടത്തി.

പിറ്റേ ദിവസമാണ് ദൗത്യസംഘം രണ്ടിടങ്ങളിലായി കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. രക്ഷപ്പെട്ടവരുടെ അടുത്തേക്ക് ഹെലികോപ്ടര്‍ എത്തിയെങ്കിലും അവരെ പുറത്തെത്തിക്കനായിട്ടില്ല. 22ന് ഒരാളെയും അഞ്ച് മൃതദേഹവും എത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാദൗത്യത്തിന് തിരിച്ചടി. മൃതദേഹങ്ങള്‍ ലോക്കല്‍ പൊലീസിന് കൈമാറി.

Advertisment