Advertisment

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

New Update

publive-image

Advertisment

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി കെസിബിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജി-20 ഉച്ചകോടിക്കായി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി റോമിലേക്ക് തിരിക്കും. ഈ മാസം 30, 31 തീയതികളിലാണ് ജി-20 ഉച്ചകോടി. ഇതിന്റെ മുന്നോടിയായാണ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വത്തിക്കാൻ തലവനും ആഗോള കത്തോലിക്ക തലവനുമായ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്.

സൗഹൃദ സന്ദർശനമാകും പ്രധാനമന്ത്രി നടത്തുക. കഴിഞ്ഞ ജനുവരിയിൽ കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി അന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. 2018 ൽ ബംഗ്ലാദേശും മ്യാൻമറും സന്ദർശിക്കാനെത്തിയ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർ ആവശ്യപ്പെട്ടിരുന്നു

NEWS
Advertisment