Advertisment

ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ചോദ്യം; ഒപ്പം, നാല് ഓപ്ഷനുകളും! ട്വിറ്ററില്‍ 'പോള്‍' തുടങ്ങി രാഹുല്‍ ഗാന്ധി; ഇതുവരെ ലഭിച്ചത് ഒന്നര ലക്ഷത്തിലധികം 'വോട്ടു'കള്‍

New Update

publive-image

ന്യൂഡല്‍ഹി: ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ട്വിറ്ററിലൂടെ പൊതുജനാഭിപ്രായം തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.

ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന ചോദ്യത്തിന് നാല് ഓപ്ഷനുകളും രാഹുല്‍ നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുല്‍ മുന്നോട്ട് വെച്ച ഓപ്ഷനുകള്‍. ഇതുവരെ ഒന്നര ലക്ഷത്തിലധികം ട്വിറ്റര്‍ ഉപഭോക്താക്കളാണ് ഈ പോളില്‍ 'വോട്ട്' ചെയ്തിരിക്കുന്നത്.

Advertisment