Advertisment

റെക്കോർഡ് നേട്ടത്തിലേറി ഇന്ത്യൻ റെയിൽവേ, 9 വർഷം കൊണ്ട് വൈദ്യുതീകരിച്ചത് 37,011 കിലോമീറ്റർ ട്രാക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി : ട്രാക്ക് വൈദ്യുതീകരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം 9 വർഷം കൊണ്ട് 37,011 കിലോമീറ്റർ ട്രാക്കാണ് വൈദ്യുതീകരിച്ചിട്ടുള്ളത്.

1947 മുതൽ 2014 വരെയുള്ള കാലയളവിൽ 24,413 കിലോമീറ്റർ ട്രാക്ക് മാത്രമാണ് വൈദ്യുതീകരിച്ചത്. നിലവിൽ, 58,424 കിലോമീറ്റർ റെയിൽവേ ട്രാക്ക് വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ട്.

വൈദ്യുതീകരിക്കപ്പെട്ട ആകെ റൂട്ടിന്റെ 50 ശതമാനവും കഴിഞ്ഞ വർഷമാണ് പൂർത്തീകരിച്ചത്. അതേസമയം, 14 സംസ്ഥാനങ്ങളിൽ 100 ശതമാനം റെയിൽവേ ട്രാക്ക് വൈദ്യുതീകരിച്ചിട്ടുണ്ട്.

2021-22 വർഷത്തെ അപേക്ഷിച്ച് 2022-23 കാലയളവിൽ ട്രാക്ക് വൈദ്യുതീകരണത്തിൽ 38 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2030 ഓടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കി ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയിൽവേയായി മാറാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.

Advertisment