Advertisment

ഓപ്പറേറ്റര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു; ഗോവയില്‍ ജല കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ അനുമതി നല്‍കുന്നത് മരവിപ്പിക്കും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പനാജി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓപ്പറേറ്റർമാരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങളോ നിയമങ്ങളോ ബാധകമാകുന്നതുവരെ ജല കായിക പ്രവർത്തനങ്ങൾക്ക് പുതിയ അനുമതികൾ നൽകുന്നത് മരവിപ്പിക്കാന്‍ ഗോവയില്‍ തീരുമാനം.

ടൂറിസം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മിക്ക ഓപ്പറേറ്റർമാരും പ്രവർത്തിക്കുന്നതിനാൽ ഈ മേഖല നിയന്ത്രണാതീതമായെന്നാണ് വിലയിരുത്തല്‍. ഇത് തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നതായി ടൂറിസം വകുപ്പ് അറിയിച്ചു.

വാട്ടർ സ്‌പോർട്‌സ് ഗിയർ പരിശോധിച്ച് അനുമതി നൽകുന്ന പ്രധാന ഏജൻസി തുറമുഖ വകുപ്പായതിനാൽ, ടൂറിസ്റ്റ് ട്രേഡ് ആക്‌ട് പ്രകാരമുള്ള രജിസ്‌ട്രേഷൻ നിർബന്ധമായിട്ടും പലരും ടൂറിസം വകുപ്പിനെ സമീപിക്കുന്നില്ല. ഓപ്പറേറ്റര്‍മാര്‍ അവര്‍ക്കായി നിശ്ചയിച്ച സോണുകളില്‍ നില്‍ക്കാത്തതും, നീന്തല്‍ മേഖലകളില്‍ അനധികൃതമായി കയറുന്നതും നീന്തല്‍ക്കാരെ അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് കലാൻഗുട്ട്, ബാഗ, കണ്ടോലിം, കൊക്കോ ബീച്ച്, കോൾവ എന്നിവിടങ്ങളിലാണ് ഇത്തരം ലംഘനങ്ങൾ നടക്കുന്നത്. തിരക്ക് പരിഹരിക്കുന്നതിന്, റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കാൻ വകുപ്പ് ശ്രമിച്ചിരുന്നു.

Advertisment