Advertisment

ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാര്‍ത്ഥനയും പൂജയും ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ അനുവദിക്കില്ല, മറ്റ് മതപുരോഹിതര്‍ എവിടെ? സര്‍ക്കാര്‍ പദ്ധതിയുടെ ഭൂമിപൂജ തടഞ്ഞ് ഡിഎംകെ എംപി

New Update

publive-image

Advertisment

ചെന്നൈ: തമിഴ്നാട് ധർമപുരിയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എംപി എസ്. സെന്തിൽ കുമാർ. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്‍റെ ആചാരപ്രകാരം ചടങ്ങ് നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു.

ശനിയാഴ്ച ധര്‍മപുരിയിലെ ആലപുരത്താണ് സംഭവം. തടാകക്കരയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുള്ള ചടങ്ങിനെത്തിയതായിരുന്നു എംപി. ഹിന്ദു മതാചാര പ്രകാരം ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ കണ്ടതോടെ ഇത് തടഞ്ഞ എംപി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാര്‍ത്ഥനയും പൂജയും ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് എംപി പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. പ്രാർത്ഥന നടത്തുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

Advertisment