Advertisment

അപേക്ഷകര്‍ 22.05 കോടി പേര്‍, ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക് മാത്രം! എട്ട് വര്‍ഷത്തിനിടെ കേന്ദ്രം നല്‍കിയ നിയമനങ്ങളുടെ കണക്ക് പുറത്ത്; തൊഴിലില്ലായ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ രാജാവ് കോപിക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയതെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് രേഖപ്പെടുത്തിയതെന്ന് ഇത് വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചാല്‍ രാജാവ് കോപിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി എംപിയുടെ വിമര്‍ശനം.

അടുത്ത ഒന്നര വർഷത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ വകുപ്പുകൾക്കു ജൂണിൽ നിർദേശം നൽകിയിരുന്നു.

Advertisment