Advertisment

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ; മ്യൂസിക്കൽ വീഡിയോ 'ജയ ഹേ 2.0' യുമായി 75 സംഗീതജ്ഞർ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ,ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളികളായി ഇന്ത്യയിലുടനീളമുള്ള 75 കലാകാരന്മാർ . സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേർന്ന് സംഗീത സംവിധാന ചെയ്ത 'ജയ ഹേ 2.0' എന്ന മ്യൂസിക്കൽ വീഡിയോയിലാണ് രാജ്യത്തിൻറെ വിവിധ കോണുകളിലുള്ള 75 കലാകാരൻമാർ ഒത്തു ചേർന്നിരിക്കുന്നത്.

അംബുജ നിയോട്ടിയയുടെ ചെയർമാൻ ഹർഷവർദ്ധൻ നിയോട്ടിയ ഈ ഗാനം അവതരിപ്പിച്ചു, ജയ ഹേ 2.0 യുടെ ഗാന പ്രകാശന ചടങ്ങിൽ അംബുജ നിയോട്ടിയ ചെയർമാൻ ഹർഷവർദ്ധൻ നിയോട്ടിയ, അനുപം റോയ്, സോംലത ആചാര്യ ചൗധരി, രൂപം ഇസ്ലാം, സൗരേന്ദ്രോ മുള്ളിക്, സൗമ്യോജിത് ദാസ് എന്നിവർ പങ്കെടുത്തു. 1911 ൽ രവീന്ദ്രനാഥ ടാഗോർ രചിച്ച ഭാരത് ഭാഗ്യ വിധാത എന്ന ഗാനത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്. 1950 കളിൽ ദേശീയഗാനമായി അംഗീകരിച്ചത് ആദ്യത്തെ ചരണമാണ്. പാട്ടിന്റെ ദൈർഘ്യം ഒരു മിനിറ്റിൽ താഴെ നിലനിർത്തുന്നതിനാണ് ഇങ്ങനെ ചെയ്തത്.

&t=2s

"ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിലാണ് ഞാൻ ജനിച്ചതെന്നതിൽ ഞാൻ അഭിമാനിക്കുന്നു, സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാൻ 75 ഗായകരും സംഗീതജ്ഞരുമായി ചേർന്ന് ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ്, ”ജയ ഹേ 2.0 യുടെ ഗാന പ്രകാശന ചടങ്ങിൽ ഉഷ ഉതുപ്പ് പറഞ്ഞു.

'ഈ ഗാനം പാടാൻ സമ്മതിക്കുന്നതിന് മുമ്പ് ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇതിൽ എന്നോടൊപ്പം ആലപിക്കുന്ന ചില പേരുകൾ ഉടൻ തന്നെ അതെ എന്ന് പറയാൻ എന്നെ പ്രേരിപ്പിച്ചു. ഇതൊരു മികച്ച അനുഭവമാണ്, ഇത്തരമൊരു ഗാനം ആലപിച്ചത് എനിക്ക് ഒരു ബഹുമതിയാണ്' ഗായിക സോംലത പറയുന്നു. ആശാ ഭോസ്‌ലെ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ഹരിഹരൻ, റാഷിദ് ഖാൻ, അജോയ് ചക്രബർത്തി, ശുഭ മുദ്ഗൽ, അരുണാ സായിറാം, എൽ. സുബ്രഹ്മണ്യം, തുടങ്ങിയ സംഗീത രംഗത്തെ മുതിർന്നവരും ശിവമണി, ബോംബെ ജയശ്രീ, ഉദിത് നാരായൺ, ശ്രേയ ഘോഷാൽ, മഹേഷ് കാലെ, അമൻ അലി ബംഗഷ്, അയാൻ അലി ബംഗഷ്, ഉഷാ ഉതുപ്പ്, സോംലത ആചാര്യ ചൗധരി, പാർവതി ബാവുൾ, അനുപം റോയ്, രൂപം ഇസ്ലാം എന്നിവരൊക്കെ ജയ ഹേ 2.0 യ്‌ക്കായി സഹകരിച്ച 75 കലാകാരന്മാരിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ കേരളത്തിൽ നിന്നും കെ എസ് ചിത്ര , സുജാത മോഹൻ, ശ്വേത മോഹൻ , ഉണ്ണി കൃഷ്ണൻ തുടങ്ങിയവരും ഈ സംഗീതാർച്ചനയിൽ പങ്കാളികളായി.

Advertisment