Advertisment

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍റെ കബറിടം സൗന്ദര്യവത്കരിച്ചത് വിവാദമായി; അന്വേഷണത്തിന് ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്‍റെ കബറിടം സൗന്ദര്യവത്കരിച്ചത് വിവാദമാകുന്നു. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

നവീകരണം വിവാദമായതോടെ കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ ഇന്ന് രാവിലെ നീക്കം ചെയ്തിട്ടുണ്ട്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

യാക്കൂബ് മേമന്റെ കബറിടം ശവകുടീരമാക്കി മാറ്റിയതിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി നേതാവ് രാം കദം രംഗത്തെത്തി.

Advertisment