Advertisment

തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ വഴി നടത്തുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്ന് വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ വഴി നടത്തുകയാണെന്ന് ശശി തരൂര്‍ ആരോപിച്ചു.

സര്‍ക്കാരിനെ സമ്പൂര്‍ണമായി പ്രകീര്‍ത്തിക്കുന്ന പ്രസംഗമായിരുന്നു രാഷ്ട്രപതി നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു.

ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രസംഗം തയ്യാറാക്കിയത് സർക്കാരായതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും തരൂര്‍ പ്രതികരിച്ചു.

Advertisment