Advertisment

ചോദ്യം ചെയ്തത് 5 മണിക്കൂർ ! സത്യപാൽ മാലിക്കിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ

New Update

publive-image

Advertisment

ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിൽ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സി ബി ഐ. 5 മണിക്കൂർ നേരമാണ് സത്യപാൽ മാലിക്കിന്റെ ഡൽഹിയിലെ വസതിയിലെത്തി സി ബി ഐ മൊഴി രേഖപ്പെടുത്തിയത്.

കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും അതിലൊന്ന് അനിൽ അംബാനിയുടേതും മറ്റേതു പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ആർഎസ്എസ് നേതാവ് റാംമാധവിന്റേതുമാണെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്.

ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പദ്ധതി റദ്ദാക്കിയതായി സത്യപാലിക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മുതിർന്ന റാം മാധവ് സമ്മർദം ചെലുത്തിയതായും മാലിക്ക് വെളിപ്പെടുത്തിയിരുന്നു.

Advertisment