Advertisment

ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്; പോക്സോ വകുപ്പുകളടക്കം ചുമത്തി എഫ്ഐആർ

New Update

publive-image

Advertisment

ന്യൂ‍ഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുത്തു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണ് ഡൽഹി പൊലീസ് നടപടി. ബ്രിജ് ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡൽഹി കൊണാട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആർ ആണ് ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നും വിഷയത്തിൽ മറുപടി നൽകാനും ഡൽഹി പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകാനും മറ്റ് പരാതിക്കാരുടെ സുരക്ഷാ പ്രശ്നം ഡൽഹി പൊലീസ് കമ്മീഷണർ വിലയിരുത്തി തീരുമാനിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

Advertisment