Advertisment

തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികളെ കണ്ടെത്തി; രജൗരിയിൽ ഏറ്റുമുട്ടൽ

New Update

രജൗരി: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരെ കണ്ടെത്തിയതെന്നാണ് വിവരം.

Advertisment

publive-image

രജൗരി ജില്ലയിലെ കാന്ഡി മേഖലയിലാണ്‌ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്‌.

അതെസമയം , ജമ്മു കശ്മീരിൽ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മർഷൂക്ക്, മുഹമ്മദ് മറുക്ക് എന്നീ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ആറ് കിലോ ഹെറോയിൻ കണ്ടെടുത്തു. ഈ മയക്കുമരുന്ന് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന കൂടുതൽ ആളുകളുടെ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണവും നെറ്റ്‌വർക്ക് മുഴുവൻ തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നു:  എസ്എസ്പി  രോഹിത് ബാസ്കോത്ര വ്യക്തമാക്കി.

Advertisment