Advertisment

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ കാറിടിച്ച് ഒരാൾ മരിച്ചുവെന്ന് നാട്ടുകാർ 

New Update

ഡല്‍ഹി: പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ചന്ദിപൂരില്‍ വ്യാഴാഴ്ച രാത്രി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചുവെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു. നാട്ടുകാരും ദൃക്സാക്ഷിയും പറയുന്നതനുസരിച്ച്, റോഡരികിലുണ്ടായിരുന്ന സെയ്ഖ് ഇസ്റാഫില്‍ എന്നയാളുടെ ദേഹത്ത് കാര്‍ ഇടിക്കുകയായിരുന്നു.

Advertisment

publive-image

പ്രസ്തുത വാഹനം നന്ദിഗ്രാം എംഎല്‍എയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണോയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മൊയ്നയിലെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷി ആരോപിച്ചു.

Advertisment