Advertisment

ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ദ്വിദിന കോണ്‍ക്ലേവിലേക്ക് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ സ്വാഗതം ചെയ്ത്‌ എസ് ജയശങ്കര്‍

New Update

പനാജി; ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ദ്വിദിന കോണ്‍ക്ലേവിലേക്ക് വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്വാഗതം ചെയ്തു.

publive-image

നേരത്തെ, ഗോവയില്‍ എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന് തുടക്കം കുറിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്ത ജയശങ്കറും സര്‍ദാരിയും ഹസ്തദാനം നല്‍കുകയും ആശംസകള്‍ കൈമാറുകയും ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു.

Advertisment