Advertisment

മൊറേനയിൽ ഭൂമി തർക്കത്തെ ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു

New Update

ഡല്‍ഹി: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഭൂമി തര്‍ക്കത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അക്രമാസക്തമായി, രണ്ട് ഗ്രൂപ്പുകള്‍ പരസ്പരം വെടിയുതിര്‍ക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു. വെടിവയ്പില്‍ നാല് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു, ഇവരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

മൊറേനയിലെ ലെപ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭൂമിയെ ചൊല്ലി ദീര്‍ സിങ്ങിന്റെയും ഗജേന്ദ്ര സിംഗിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായിരുന്നുവെന്നാണ് വിവരം.

2013ല്‍ ധീര്‍ സിങ്ങിന്റെ കുടുംബത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. വിഷയം കോടതിയിലെത്തുകയും ശേഷം കക്ഷികള്‍ തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. കരാറിന് ശേഷം ഗജേന്ദ്ര സിംഗിന്റെ കുടുംബവും അതേ ഗ്രാമത്തില്‍ താമസമാക്കി.

വെള്ളിയാഴ്ച രാവിലെ ധീര്‍ സിങ്ങും ഗജേന്ദ്ര സിംഗും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടക്കത്തില്‍, ഗജേന്ദ്ര സിങ്ങിന്റെ അനുയായികളെ വടികൊണ്ട് മര്‍ദിച്ചു, ഒടുവില്‍, ഷൈമുവും അജിത്തും (ധിര്‍ സിംഗ് ക്യാമ്പില്‍ നിന്നുള്ളവര്‍) മറ്റ് സംഘത്തിന് നേരെ വെടിയുതിര്‍ത്തതോടെ സ്ഥിതി അക്രമാസക്തമായി.

'വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു, പരിക്കേറ്റ അഞ്ച് പേരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പോലീസ് സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്,' എഎസ്പി റൈസിംഗ് നര്‍വാരിയ പറഞ്ഞു.

Advertisment