Advertisment

യമുന എക്‌സ്പ്രസ് വേയിൽ ബൈക്കപകടത്തിൽ മരിച്ച യൂട്യൂബർ അഗസ്ത്യ ചൗഹാൻ ആരായിരുന്നു?

New Update

ഡെറാഡൂൺ: സൂപ്പർ ബൈക്കിൽ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യൂടൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു. യമുനാ എക്സ്‌പ്രസ് ഹൈവേയിൽ, ആഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബിൽ പ്രൊ റൈഡർ 1000 എന്ന പേരിൽ ചാനൽ നടത്തുന്ന അഗസ്ത്യ ചൗഹാനെ 12 ലക്ഷം പേരാണ് പിന്തുടരുന്നത്. അഗസ്ത്യ ചൗഹാൻ അറിയപ്പെടുന്ന ബൈക്ക് റൈഡറും യൂട്യൂബറുമായിരുന്നു.

Advertisment

publive-image

യമുന എക്സ്‌പ്രസ് ഹൈവേയിലെ വേഗപ്പാച്ചിലിനിടെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം ധരിച്ചിരുന്ന ക്യാമറയുള്ള ഹെൽമറ്റ് ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഒടുവിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ എങ്ങനെ ബൈക്കിൽ വേഗതയിൽ ഡൽഹിയിൽ എത്താം എന്നതാണ് അപ്‌ലോഡ് ചെയ്തിരുന്നത്. താൻ 300 കി.മീ. വേഗമെടുമെന്നും, പറ്റിയാൽ അതിനുമപ്പുറം വേഗതയിൽ പോകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

12 ലക്ഷത്തിലധികം വരിക്കാരുള്ള 25 കാരനായ അഗസ്ത്യ ഡെറാഡൂണിൽ താമസിച്ചു, അവിടെ ബൈക്ക് റൈഡിംഗിനോടും സാഹസികതയോടും ഉള്ള തന്റെ ഇഷ്ടം പങ്കുവെച്ചു. അദ്ദേഹത്തിന്റെ വിയോഗം അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്.

പൊതുമധ്യത്തിൽ ജനങ്ങൾക്ക് അപകടകരമായ രീതിൽ  ബൈക്കോടിക്കുന്നെന്ന് ഡെറാഡൂൺ ട്രാഫിക്ക് പൊലീസ് കണ്ടെത്തിയ 12 പേരിൽ ഒരാളായിരുന്നു അഗസ്ത്യ ചൗഹാൻ. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇത്തരത്തിൽ അപകടകരമായ വേഗതയിൽ ബൈക്ക് ഓടിക്കരുതെന്ന കമന്‍റുകളും നിറയുന്നുണ്ട്.

Advertisment