Advertisment

കൊഴിഞ്ഞു പോയ തലമുടി 100 ഗ്രാമിന് നൂറു രൂപ... പുതിയ കച്ചവടവുമായി തമിഴ് സംസാരിക്കുന്നവർ ! നെന്മാറയില്‍ ഭീതിയോടെ പൊതുജനം...

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

നെന്മാറ: പലവിധത്തിലുള്ള കച്ചവടവുമായി തമിഴ്ഭാഷയിൽ സംസാരിക്കുന്നവർ. ഗ്രാമപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് മിക്കപ്പോഴും പലരും ഗൗരവമായി ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നെന്മാറ യുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടന്ന മോഷണശ്രമങ്ങളും, വല്ലങ്ങി ചീർമ്പക്കാവ് പള്ളിത്തെരുവിൽ പരേതനായ ബോംബെ മണി എന്നയാളുടെ ഭാര്യയുടെ മൂന്നുപവൻ്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതും നാട്ടുകാരേയും, പോലീസിനേയും ജാഗരൂകരാക്കിയിരിക്കുകയാണ്.

ഇന്ന് കാലത്ത് എട്ടുമണയോടടുത്തസമയത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ കെട്ടിത്തൂക്കിയ രണ്ട് ടുവീലറുകളിൽ വന്നെത്തിയ വ്യാപാരികൾ നാട്ടുകാരിൽ സംശയമുണർത്തുകയാണ്. ബൈക്കിൽ വന്നയാൾ മെയിൻ റോഡിൽ കാത്തുനിന്നപ്പോൾ, ടി.എൻ-37 ഡി.ഡി 1075 എന്ന നമ്പറിൽ കാണപ്പെട്ട എക്സ്.എൽ. സൂപ്പർ ടൂ വീലറിൽ കച്ചവടക്കാരായി വന്ന പതിനഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികൾ പത്തു ഗ്രാം മുടിക്ക് പത്തുരൂപ തരുമെന്നും പറഞ്ഞ് വീടുകളിലേക്ക് കയറിച്ചെല്ലുകയാണ്.

കൊച്ചുകുട്ടികളെ ആകർഷിക്കുന്ന കളിപ്പാട്ടങ്ങൾ കണ്ട് ഈ വാഹനത്തിന്റെ പുറകെ പോകുന്ന കുട്ടികളെ മിക്കപ്പോഴും വീട്ടുകാർ ശ്രദ്ധിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. ഈ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത കച്ചവടക്കാരായ കുട്ടികളുടെ വാഹനം പരിശോധനയ്ക്ക് വിധേയമാക്കി നടപടി സ്വീകരിക്കണ്ടിയിരിക്കുന്നു.

ഭീതിയോടെ ജീവിക്കുന്ന ഏവർക്കും സാന്ത്വനമായി നിയമപാലകർ രംഗത്തിറങ്ങിയിട്ടും, മിക്കയിടങ്ങളിലും ഇത്തരം കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.

കച്ചവടക്കാരായ ഈ കുട്ടികളുടെ പേരുകൾ മഹേഷ്, സന്തോഷ് എന്നിങ്ങനെയാണെന്നാണ് പറഞ്ഞത്. ആകെ പതിനഞ്ചു പേർ നെന്മാറയിൽ താമസിക്കുന്നുണ്ടെന്നു പറയുന്നു. വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് മുടി കൊടുക്കുവാനുണ്ടോ എന്നന്വേഷിച്ചാണ് ഇവർ വന്നിരുന്നത്.

മുടി എടുത്തുവച്ചതിനുശേഷം നിങ്ങളെ അറിയിക്കാം ഫോൺനമ്പർ തരൂ എന്നുപറഞ്ഞപ്പോൾ അവരുടെ പക്കൽ ഫോൺ ഇല്ലെന്ന് പറഞ്ഞതാണ് ജനങ്ങൾക്ക് സംശയത്തിനിടയാക്കിയത്.

NEWS
Advertisment