Advertisment

പാലക്കാട് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോഡിൽ യുവാവിന്റെ ബൈക്ക് അഭ്യാസപ്രകടനം

New Update

publive-image

Advertisment

പാലക്കാട്: നടുറോഡിൽ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവ് സ്‌കൂട്ടർ യാത്രക്കാരിടെ ഇടിച്ചിട്ട് നിർത്താതെ കടന്നു. പാലക്കാട് നഗരത്തിലെ എസ്ബിഐ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവതിയ്‌ക്ക് നിസാരപരിക്കേറ്റു.

തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിൽ നഗരത്തിലൂടെ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ഒരു കാറിലെ യാത്രക്കാർ നേരത്തെ പിൻതുടരുന്നുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് കണ്ട കാർ യാത്രക്കാരാണ് കാറിലെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്.

പിന്നാലെ അമിതവേഗതയിൽ ബൈക്ക് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസിനെ മറികടക്കുകയും സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുകയുമായിരുന്നു. തെറിച്ചുവീണ യുവതിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കിലോമീറ്ററുകളോളം അപകടകരമായ രീതിയിലാണ് യുവാവ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഇതിനാലാണ് ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും കാർ യാത്രക്കാർ പറഞ്ഞു. വിവിധ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷൻ നമ്പർ പോലീസിന് ലഭിച്ചിട്ടുണ്ട്.

ആലത്തൂർ ആർടി ഓഫീസിൽ രവി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

NEWS
Advertisment