Advertisment

സിഗ്നലിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്‌നർ ലോറിയിടിച്ചു; പാലക്കാട് കാർ യാത്രക്കാരായ അഞ്ച് പേർക്ക് പരിക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സിഗ്നലിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്‌നർ ലോറിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ കാഴ്ച്ചപറമ്പ് സിഗ്നലിൽ നിർത്തിയിട്ട കാറിനു പുറകിൽ കണ്ടെയ്നർ ലോറിയിടിക്കുകയും ആ കാർ മുന്നിലെ വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.

publive-image

കാറിൻ്റെ മുൻവശവും പുറകുവശവും പൂർണ്ണമായും തകർന്നു. പുതിയങ്കം സ്വദേശിയും ഗൾഫ് റിട്ടേണുമായ സതീഷ് കുമാർ ( 51) ഭാര്യ റജീന (41) മകൻ സഞ്ജയ് ( 18 ) ശ്രീരാഗ് (11) സഹോദരൻ്റെ മകൾ അശ്വതി (9) എന്നിവർക്കാണ് പരുക്ക് പറ്റിയത്. കാർ ഓടിച്ചിരുന്നത് സതീഷ് കുമാറായിരുന്നു.

പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശദ പരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

NEWS
Advertisment