Advertisment

കെസ്ആര്‍ടിസിയിൽ മാത്രം ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല; മണ്ണാർക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ കെഎസ്‌ടി എംപ്ലോയീസ് സംഘ് കൂട്ട ഉപവാസം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷകരണം നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് മണ്ണാർക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ ശനിയാഴ്ച രാവിലെ ഏഴുമണി മുതൽ വൈകീട്ട് ഏഴുമണി വരെ കൂട്ട ഉപവാസം നടത്തി.

കെഎസ്‌ടിഇഎസ് ബിഎംഎസ് മണ്ണാർക്കാട് യൂണിറ്റ് അദ്ധ്യക്ഷൻ പി.സി ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ സമരം കെഎസ്‌ടിഇഎസ് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.വി രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.

കാലാനുസൃതമായ ശമ്പള പരിഷകരണം എന്ന ജീവനക്കാരന്റെ ന്യായമായ അവകാശം നിഷേധിക്കുന്ന ഇടതു സർക്കാർ നിലപാട് തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു. പത്തു വർഷമായി കെഇഎസ്ആര്‍ടിസി ജീവനക്കാരന് നഷ്ടമായ ശമ്പള വർധനവിന് വേണ്ടി ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭവുമായി എംപ്ലോയീസ് സംഘ് മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെഎസ്‌ടിഇഎസ് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണൻ, സുധീഷ്, കാളിദാസൻ, എല്‍. മധു, പി. രാജേഷ്, കെ. രാജൻ, ശ്രീശൻ, സുരേഷ്, എന്നിവർ നേതൃത്വം നൽകി. വിജയൻ, പ്രഭാകരൻ, മാധവൻ, സോമൻ, കണ്ണൻ, മാധവൻ, രാജേഷ്, ദിവാകർ ദാസ്, തങ്കപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു. ഉപവാസ സമരത്തിന്റെ സമാരോപ് കെഎസ്‌ടിഇഎസ് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു നിർവഹിച്ചു.

palakkad news
Advertisment