Advertisment

വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കെഎസ്ഇബി. കൽക്കരിക്ഷാമം മൂലം ഇപ്പോൾ കെഎസ്ഇബി വൈകുന്നേരം 5:30 മുതൽ രാത്രി 12: മണി വരെ വൈദ്യുത വിതരണത്തിൻറെ 72 % യൂണിറ്റും 1 യൂണിറ്റിന് 19 രൂപനിരക്കിൽ വാങ്ങി നൽകി കൊണ്ടിരിക്കുകയാണ്.

ഉപഭോക്താക്കളുടെ 70 ശതമാനവും മാനവും ഗാർഹിക ഉപഭോക്താക്കളാണ്. ഗാർഹിക ഉപഭോക്താക്കളിൽ Rs 3.15 മുതൽ Rs 7.90 വരെ വിവിധ സ്ലാബു നിരക്കുകളിൽ കണക്കാക്കുമ്പോൾ കെഎസ്ഇബി ലിമിറ്റഡ് ഇന്ന് ഭയങ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ വ്യാവസായിക ഉപഭോഗം 75% വരെ കുറഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കോവിട് പ്രളയ സാഹചര്യങ്ങളിൽ ഉപഭോക്താക്കള്‍ക്കൊപ്പം നിന്നെങ്കിലും  കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കുടിശിക അടച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

publive-image

കുടിശിക ഗൂഗിൾ, പേടിഎം, ഫോണ്‍പേ തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങളിലും https://wss.kseb.in/selfservices/ കെഎസ്ഇബി ഒരുക്കിയ സൗകര്യങ്ങളിലും അടച്ചു വൈദ്യുത വിച്ഛേദനം ഒഴിവാക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. കേരളത്തിലെ ഏതു സെക്ഷനിലും നിങ്ങള്ക്ക് പതിമൂന്നു അക്ക കൺസ്യൂമർ നമ്പർ ഉണ്ടെങ്കിൽ അടക്കാവുന്നതാണ്. അക്ഷയ വഴിയും വിവിധ പ്രൈവറ്റ് കളക്ഷൻ സെൻറർ വഴിയും തുക അടക്കാം.

വൈദ്യുത വിച്ഛേദനം ഒഴിവാക്കാൻ പറ്റാത്തതാണെന്നും 19 രൂപയ്ക്കു വാങ്ങി മൂന്നു മുതൽ എട്ടു രൂപയ്ക്കു വരെ വിറ്റാൽ കുടിശ്ശികയില്ലാത്ത സ്ഥാപനത്തിന് പോലും പിടിച്ചു നിൽക്കാനാവില്ലെന്നും കെഎസ്ഇബി അറിയിച്ചു.

ഈ പ്രതിസന്ധിയിൽ 6 മുതൽ 12 വരെ അലങ്കാര ലൈറ്റുകൾ ഒഴിവാക്കിയാല്‍  1 വാട്ട് x 1,00,00,000 x 6 = 60,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു അലങ്കാര ലൈറ്റിൽ നിന്ന് 10 MW). 6 മുതൽ 12 വരെ ഒരു ഫ്രിഡ്ജ് ഓഫ് ആക്കിയാൽ 200വാട്ട് x 60,00,000 x 6= 7,20,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു ഫ്രിഡ്ജിൽ നിന്ന് നിന്ന് 120 MW). ഇൻഡക്ഷൻ കുക്കർ, ഹീറ്റർ ഇസ്തിരി പെട്ടി വൈകുന്നേരം 6 പിഎം മുതൽ രാത്രി 12എഎം വരെ ഒട്ടും ഉപയോഗിക്കാതിരിക്കുക. അധിക വൈദ്യുത ഉപയോഗം ഈ സമയത്തു തീരെ ഒഴിവാക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

Advertisment