Advertisment

ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് സ്മൃതിദിന പരിപാടി വി മാധവൻ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ 17 -മത് സ്മൃതിദിന പരിപാടിയും പുഷ്പാർച്ചനയും പള്ളിക്കുറുപ്പിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വി മാധവൻ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്: ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡിജി യുടെ 17 -മത് സ്മൃതിദിന പരിപാടിയും പുഷ്പാർച്ചനയും പള്ളിക്കുറുപ്പ് എൻഎസ്എസ് ഹാളിൽ നടന്നു. ബിഎംഎസ് കരിമ്പ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻ്റ് വി മാധവൻ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡൻ്റ് ഇ.എ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറിയും കെഎസ്ടി എംബ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിയുമായ കെ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ലളിതവും രാഷ്ട്രസമർപ്പിതവുമായിരുന്നു ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ ജീവിതം. കിടയറ്റ ചിന്തകന്‍, വാഗ്മി,സംഘാടകന്‍, ബഹുഭാഷാ പണ്ഡിതൻ, ഗ്രന്ഥകർത്താവ്, തൊഴിലാളി സംഘടന നേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ദത്തോപന്ത് ഠേംഗ്ഡിജി.

നിഷ്പക്ഷവും ദേശീയതയില്‍ അടിയുറച്ചതുമായ ട്രേഡ് യൂണിയൻ സ്ഥാപിക്കുന്നതിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഭാരതീയ മസ്ദൂര്‍ സംഘത്തെ തന്റെ ജീവിതകാലത്തുതന്നെ ഭാരതത്തിലെ ഏറ്റവുമധികം അംഗബലമുള്ള ട്രേഡ് യൂണിയനായി വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും പ്രസംഗകർ പറഞ്ഞു.

കരിമ്പ മേഖലാ സെക്രട്ടറി കെ.പി.ദിവാകർദാസ്, എം. സുജേഷ്, ടി.എസ്.ശങ്കരൻകുട്ടി, പ്രഭാകരൻ, എസ്.ബാബു, ഉണ്ണികൃഷ്ണൻ, വി. സേതു, പി.പി.ഓമന തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ ട്രഷറർ സി.കൃഷ്ണകുമാർ സ്വാഗതവും മേഖലാ ജോയിൻ്റ് സെക്രട്ടറി പി.ജയരാമൻ നന്ദിയും പറഞ്ഞു.

palakkad news
Advertisment