Advertisment

'സ്വപ്നം' പാലക്കാടിന്റെ കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി

New Update

publive-image

Advertisment

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിക്കുന്ന 'സ്വപ്നം' പാലക്കാടിന്റെ കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി.

പാലക്കാട് ഗവ.വിക്റ്റോറിയ കോളേജിലെ ഒ.വി. വിജയൻ ഹാളിൽ ചേർന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം പാലക്കാട് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വപ്നം പാലക്കാട് പ്രസിഡൻറ് എൻ.ജി. ജ്വോൺസ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂരിലെ കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് ചാമക്കാല സിഎംഐ അർഹരായവർക്ക് ഉന്നത പഠനസഹായ സ്കോളർഷിപ്പ് വിതരണം ചെയ്തു.

ന്യൂ ഇയർ കേക്ക് വിതരണം കെസ്സ് തൃശൂരിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിന്റൊ ചിറയത്ത് നിർവഹിച്ചു. സ്വപ്നം പാലക്കാട് കോഓഡിനേറ്റർ ലില്ലി വാഴയിൽ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട്ട് ട്ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസ്സൻ മുഹമ്മദ് ഹാജി, കെസ്സ് പ്രൊജക്ട് കോഓഡിനേറ്റർ ഡോ. സ്മിജൊ സെബാസ്റ്റ്യൻ, സെക്രട്ടറി ലളിത.എം. എഫ്, മോട്ടിവേഷണൽ ട്രെയ്നർ പ്രസാദ് മാണിക്, സമിതി വൈസ് പ്രസിഡന്റ് ആറുമുഖൻ. സി, ജോയ്ന്റ് സെക്രെട്ടറി ശ്രീഹരി.എ, ട്രഷറർ ശ്രീജ.റ്റി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടേയും കുട്ടികളുടെയും കലാ പരിപാടികൾ അരങ്ങേറി. അമ്പതിലധികം കുടുംബങ്ങൾ ഈ സംഗമത്തിൽ പങ്കെടുത്തു.

Advertisment