Advertisment

പാലക്കാട് എൻ.എസ്.എസ്‌ താലൂക്ക് യുണിയൻ മന്നത്ത് പത്മനാഭൻ്റെ 145 -ാം ജന്മദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: എൻ.എസ്.എസ്‌ താലൂക്ക് യുണിയൻ മന്നത്ത് പത്മനാഭൻ്റെ 145 -ാമത് ജൻമദിന ആചരണം യൂണിയൻ മന്ദിരത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ യുണിയൻ മന്ദിരത്തിൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ആചാര്യൻ്റെ ഛായാ ചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിച്ച് സമുദായ അംഗങ്ങള്‍, എൻ.എസ്.എസ് നേതാക്കള്‍, വനിതാസമാജം രാഷ്ടീയ സാമൂഹ്യ സാംസ്കാകാരിക വ്യാസായിക രംഗത്തെ പ്രമുഖർ പുഷ്പാർച്ചന നടത്തി.

യൂണിയൻ പ്രസിഡൻറ് അഡ്വ.കെ.കെ മേനോൻ ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ഭരണ സമിതി അംഗം എം .ദണ്ഡപാണി  അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ജയന്തി ദിനാചരണത്തെ കുറിച്ച് ആ മുഖപ്രസംഗം നടത്തി.

യൂണിയൻ ഭരണ സമിതി അംഗങ്ങളായ ആർ.ബാബു സുരേഷ്, ടി.മണികണ്ഠൻ, യു.നാരായണൻകുട്ടി, ദാമോദരൻ ഒലവക്കോട്,  എ.അജി, എം.ഉണ്ണികൃഷ്‌ണൻ, മോഹൻദാസ് പാലാട്ട്, സതിഷ് മേനോൻ, ബാലകൃഷ്ണൻ കൂട്ടാല, പ്രതിനിധിസഭാ മെമ്പർമാരായ ആർ.സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, വനിതാസമാജം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ജെ. ബേബി ശ്രീകല, വനിതാ യുണിയൻ കമ്മറ്റി അംഗങ്ങളായ വത്സല ടീച്ചർ, എസ്. സ്മിത, സുനിത, ആധ്യാത്മിക ഡപ്യൂട്ടി കോർഡിനേറ്റർ ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

വ്യവസായ പ്രമുഖൻ നടരാജൻ (ടോപ് ഇൻ ടൗൺ രാജു), രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖരായ വി.കെ ശ്രീകണ്ഠൻ എം.പി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാർ, നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ, നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ, ആർ.എസ്.എസ്  വിഭാഗ് സംഘ ചാലക് സോമസുന്ദരൻ, നഗരസഭാംഗങ്ങളായ വി.നടേശൻ, എഫ്.ബി ബഷീർ, മിനി കൃഷ്ണകുമാർ, മാധ്യമ പ്രവർത്തകരായ ജി.കെ പിള്ള, പത്മ ഗിരീഷ് എന്നിവരും വിവിധ കരയോഗ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

പുതിയതായി കരയോഗ മന്ദിരം നിർമ്മിച്ച മുച്ചീരി കരയോഗത്തിന് യൂണിയൻ പുതിയതായി ഏർപ്പെടുത്തിയ ധനസഹായം യൂണിയൻ പ്രസിഡൻ്റ് നല്കി. ഹരിദാസ് മച്ചിങ്ങൽ രൂപകല്പന ചെയ്ത യൂണിയൻ്റെ ഫേസ്ബുക്ക് പേജിൻ്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി നിർവ്വഹിച്ചു.

ശിവകുമാറും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരിയും തുടർന്ന് പല്ലാവൂർ സദനം രജ്ഞിത്തിൻ്റെ സോപാനസംഗീതവും, എടത്തെരുവ് എൻ.എസ്.എസ് കരയോഗത്തിൻ്റെ ഗീതാ പാരായണവും നടന്നു.

Advertisment