Advertisment

കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള കോൺഗ്രസ്( (എം) സംസ്ഥാനത്ത് സെമി കേഡർ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് ജില്ലയിൽ സംഘടനാതലത്തിൽ ഒട്ടനവധി തീരുമാനങ്ങൾ എടുക്കുകയുണ്ടായി. വാർഡ് കമ്മിറ്റി, മണ്ഡലം കമ്മറ്റി മുതൽ ജില്ലാ കമ്മറ്റി വരെയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ജില്ലയിലെ വാർഡ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ ജനുവരി 23 -ാം തീയതിക്കുള്ളിലും മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പ് ജനുവരി 30 ന് ഉള്ളിലും നടത്തുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾ ഭാരവാഹിത്വം അലങ്കാരമല്ല എന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾ ചുമതലകൾ നിർവഹിക്കാൻ ഉള്ളതാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാന്റെ നിർദ്ദേശം അതേപടി ജില്ലാകമ്മറ്റി നടപ്പിലാക്കണമെന്ന് ആവശ്യമുയർന്നു.

രാഷ്ട്രീയ പ്രവർത്തനത്തിൽ സമയവും കഴിവും പ്രാപ്തിയും ഉള്ളവരെ ഭാരവാഹികളായി തിരഞ്ഞെടുക്കാവൂ എന്നുള്ള ചെയർമാൻന്റെ നിർദ്ദേശവും അംഗീകരിക്കപ്പെട്ടു വാർഡ് മണ്ഡലംതല തെരഞ്ഞെടുപ്പുകൾ സമ്മേളനങ്ങൾ ആയി മാറ്റുകയും കൊടിതോരണങ്ങളും കെട്ടി അലങ്കരിക്കുകയും തെരഞ്ഞെടുപ്പ് യോഗങ്ങളെ പഠന ക്ലാസുകൾ ആക്കി മാറ്റുകയും ചെയ്യേണ്ടതായിട്ടുണ്ട്.

പ്രസ്തുത പഠന ക്ലാസുകളിൽ കെ.എം. മാണിയും അധ്വാനവർഗ സിദ്ധാന്തവും, കേരള കോൺഗ്രസ് (എം) ന്റെ നയപരിപാടികൾ, കേരള കോൺഗ്രസ് (എം) കാലിക പ്രസക്തി എന്നിവയെ സംബന്ധിച്ച് എന്നീ വിഷയങ്ങൾ പഠന ക്ലാസ്സുകളുടെ വിഷയങ്ങൾ ആകണമെന്നും എന്നുള്ള കേന്ദ്രനിർദേശം നടപ്പിലാക്കുകയാണ്

കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം ഒറ്റക്കെട്ടായി സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു. ജനറൽബോഡി യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലയിലെ സംഘടനാ പ്രവർത്തനം പാർട്ടിക്ക് വലിയ മുതൽക്കൂട്ട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു മെമ്പർഷിപ്പ് വിതരണത്തിൽ ഏറ്റവും വലിയ പുരോഗതി ഉണ്ടായതായും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ

കേരള കോൺഗ്രസ് (എം) ചേർന്നതായി ജില്ലാ കമ്മിറ്റി വിലയിരുത്തി.

വാർഡ് മണ്ഡലം നിയോജകമണ്ഡലം ജില്ലാ തുടങ്ങിയ കമ്മറ്റികളിൽ സോഷ്യൽ മീഡിയ ഐ. ടി.വിങ് ചാർജ് ചുമതലയുള്ള ഓരോ പാർട്ടി ഘടകത്തിലും ഓരോ ആളെ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചു.

ജനറൽ ബോഡി യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ്. കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്. ജോസ് ജോസഫ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.എം. വർഗീസ്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി. എ. ശശിധരൻ, വൈസ് പ്രസിഡന്റ്. എന്‍.പി. ജോർജ്, ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാഞ്ഞിരപ്പാറ, അഡ്വക്കേറ്റ് ടൈറ്റസ് ജോസഫ്, പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ബേബി പാണച്ചിറ, സി.സി. സെബാസ്റ്റ്യൻ, മുരളി കടുങ്ങo, പി.ആര്‍. ഭാസ്കര ദാസ്, സ്റ്റാൻലി തോമസ്, പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാരായ തോമസ് ജോൺ കരുവള്ളി, സന്തോഷ് അറക്കൽ, ഐ. ഇബ്രാഹിം, കെ. മണികണ്ഠൻ, രാഹുൽ ദേവ്, പ്രേമ കൃഷ്ണകുമാർ, ലില്ലി മാത്യു, ബിജു പുഴക്കൽ, രാജേന്ദ്രൻ കല്ലേപ്പുള്ളി, എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

Advertisment