Advertisment

ട്രെയിൽ മാർഗ്ഗമുള്ള കള്ളക്കടത്ത് വർധിച്ചു വരുന്നു - ആർ.പി.എഫ്. കമാൻ്റന്‍റ് ജിതിൻ ബി.രാജ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡിൻ്റെ പശ്ചാത്തലത്തിൽ റോഡിലെ വാഹന പരിശോധന ശക്തമായപ്പോൾ ട്രെയിൻ മാർഗമുള്ള കള്ളക്കടത്ത് സജീവമായതായി റെയിൽവേ പോലീസ് കമാൻ്റൻ്റ് ജിതിൻ ബി.രാജ്.

ആർ.പി.എഫ്. പാലക്കാട് ഡിവിഷൻ്റെ 2021 ലെ അച്ചീവ്മെൻ്റിനെ കുറിച്ചറിയിക്കാൻ മാധ്യമപ്രവർത്തകരെ ഓഫിസിൽ വിളിച്ചു ചേർത്ത കൂടികാഴ്ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. കഞ്ചാവ്, ലഹരി ഉൽപ്പന്നങ്ങൾ, കുഴൽപണം, ആഭരണങ്ങൾ എന്നിവ പിടികൂടിയിട്ടുണ്ട്. ഈ ഇനത്തിൽ തന്നെ ലക്ഷക്കണക്കിനു രൂപ പിഴയീടാക്കി സർക്കാരിലേക്കടച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്തു നടത്തുന്ന രീതികളും ഓരോ പ്രാവശ്യവും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബസമേതം യാത്ര ചെയ്യുകയാണെന്ന് തെറ്റിധരിപ്പിക്കത്തക്കവിധം വരുന്ന കരിയർമാരുണ്ടെന്നും നിതിൻ ബി. രാജ് ചൂണ്ടിക്കാട്ടി.

തീവണ്ടി തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുന്നതായി ആര്‍പിഎഫ് കമാണ്ടൻ്റ് ജെതിൻ ബി. രാജ് പറഞ്ഞു. ആളില്ലാ ലെവൽ ക്രോസിലുണ്ടാവുന്നതിനെക്കാൾ അപകടം പാളത്തിൽ ട്രെയിൻ തട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

2021 ജനുവരി മുതൽ ഡിസബർ വരെ പാലക്കാട് ഡിവിഷൻ പരിധിയിൽ 171 അപകടങ്ങളുണ്ടായി. ഇതിൽ 162 പേർ മരണപ്പെട്ടു. ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന അപകടങ്ങളാണ് ഇതിലേറെയും.

മൊബൈൽ ഫോണിൽ സംസാരിച്ചും അലസതയോടെ നടന്നിട്ടുമുണ്ടാവുന്ന അപകടങ്ങളുണ്ട്. നിരന്തമുണ്ടാവുന്ന അപകടങ്ങൾ, രീതികൾ എന്നിവക്കെതിരായി ബോധവൽക്കരണ കർമ്മപദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment