Advertisment

നാടിനെ ശുചിത്വ വഴിയിൽ കൊണ്ടു വരാൻ കേരളശ്ശേരിയിൽ 'ബോട്ടിൽ ബൂത്ത്'

New Update

publive-image

Advertisment
ശുചിത്വമുള്ള നാട് നമ്മുടെ മഹത്വം,ബോട്ടിൽ ബൂത്ത് എന്ന ആശയം കേരളശ്ശേരി പഞ്ചായത്തിൽ സിറിയസ് ഫൗണ്ടേഷൻ  ആദ്യമായി നടപ്പിലാക്കുന്നു

കോങ്ങാട്: ബോട്ടിൽ ബൂത്ത് എന്ന ആശയം കേരളശ്ശേരി പഞ്ചായത്തിൽ ആദ്യമായി നടപ്പിലാക്കി ഗ്രീൻ കെയർ. വഴിയരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ അങ്ങനെ വലിച്ചെറിയാതെ ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും അതിലൂടെ പുതിയൊരു ശുചിത്വ സംസ്കാരം കേരളശ്ശേരിയിൽ ഉടലെടുപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ബോട്ടിൽ ബൂത്തിന് പിന്നിൽ.

ബോട്ടിൽ ബൂത്തുകളിൽ ആളുകൾ ഇടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രതിമാസ ശേഖരണ സമയത്ത് കളക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പാലക്കാട് സിറിയസ് ഫൗണ്ടേഷനാണ് കേരളശ്ശേരിയിലെ രണ്ട്, എട്ട് വാർഡുകളിലെ ഗ്രീൻ കെയർ എന്ന പദ്ധതിയുടെ ഭാഗമായി രണ്ട് വാർഡുകളിലുമായി ആറ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.

ഏകദേശം അര ലക്ഷത്തോളം രൂപ ഇതിനായി ചിലവ് വന്നിട്ടുണ്ട്. സിറിയസ് ഫൗണ്ടേഷൻ സ്ഥാപക പ്രസിഡണ്ട് പി.ഭാസി, ട്രഷറർ എം.വിനോദ് എന്നിവർ ചേർന്ന് എട്ടാം വാർഡ് ഗ്രാമകേന്ദ്രത്തിൽ നടത്തിയ ചടങ്ങിൽ ബോട്ടിൽ ബൂത്തുകൾ എട്ടാം വാർഡ് മെമ്പർ പി.രാജീവ്,രണ്ടാം വാർഡ് മെമ്പർ കെ പി പ്രീത എന്നിവർക്ക് കൈമാറി.

ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങളായ കെ കെ വിപിൻ,രാഹുൽ പി.കെ,സജീവ്.എ, വിനോദ് കുമാർ എം.പി, പ്രസാദ്.കെ ആർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എ.ബിധിൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.സി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

Advertisment