Advertisment

പശുപരിപാലനം കൂടുതൽ കാര്യക്ഷമമാക്കാൻ മിൽമ പുതിയ ഉത്പന്നവുമായി രംഗത്ത്; പാലുൽപ്പാദനത്തിലും പശുക്കളുടെ എണ്ണത്തിലും വർധനവുണ്ടാക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മിൽമയിറക്കുന്ന ക്ഷീരവർദ്ധിനി ബൈപ്പാസ് ഫാറ്റ് പാലുൽപ്പാദനത്തിലും പശുക്കളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കുമെന്ന് മിൽമ്മ ചെയർമാൻ കെ.എസ് മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാറ്റിൽ ഫീൽഡ് രംഗത്ത് 600 ടൺ മാത്രമാണ് മിൽമയുടെ സംഭാവന. 600 ടൺ ഉൽപ്പാദിപ്പിക്കുന്നത് മലമ്പുഴ, ആലപ്പുഴ ഫാക്ടറികളിലായാണ്. നിലവിൽ മിൽമയിറക്കുന്ന കാറ്റിൽ ഫീഡിന് പുറമെയാണ് 'ക്ഷീരവർദ്ധിനി ബൈപ്പാസ് ഫാറ്റ് ' പുറത്തിറക്കുന്നത്.

പശുവിൻ്റെ ഗർഭകാലത്തിന് 10 ദിവസം മുമ്പും പ്രസവശേഷം 90 ദിവസവുമാണ് ക്ഷിരവർദ്ധിനി നൽകേണ്ടത്. ഇത് പാലുൽപാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം പശുവിൻ്റെ ആരോഗ്യ സംരക്ഷണം, വന്ധ്യത നിവാരണം എന്നിവ ഉറപ്പാക്കും.

മലമ്പുഴ പ്ലാൻ്റിൽ ഉത്പ്പാദിപ്പിക്കുന്ന ക്ഷീരവർദ്ധിനി 70% സബ്സിഡിയോടെയാണ് ക്ഷീരകർഷകർക്കു നൽകുക. മിൽമയുടെ നഷ്ടം കുറക്കാൻ പാൽപ്പൊടി ഫാക്ടറി ഉടൻ ആരംഭിക്കുമെന്നും കെ.എസ് മണി പറഞ്ഞു. എംഡി ഡോ. പാട്ടീൽ സംയോഗ് സുഭാഷ് റാവു ഐഎഫ്എസ്, മിൽമ ഉദ്യോഗസ്ഥരായ ഡ‍ോ. കൃപേണി, ഗോപൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment