Advertisment

വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദന്റെ രൂപരേഖ തയ്യാറാക്കി വിദ്യാർഥികൾ

New Update

publive-image

Advertisment

പാലക്കാട്: ദേശീയ യുവജന, ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 159 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സരയുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ ചേർന്ന് അവരുടെ തള്ള വിരലിൽ മഷിപുരട്ടിയ അടയാളം പതിച്ചാണ് നാലുമണിക്കൂർ കൊണ്ട് നാലര അടി ഉയരത്തിലുള്ള രൂപരേഖ തയ്യാറാക്കിയത്.

ഇന്ത്യൻ യുവത്വത്തിന് പ്രചോദനാത്മകമായ സന്യാസിവര്യനായിരുന്നു സ്വാമി വിവേകാനന്ദൻ.വേദാന്ത തത്ത്വചിന്തയ്ക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ ആത്മീയ അംബാസഡറായി മാറി. 39 വർഷം മാത്രമേ ഭൂമിയിൽ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ലോകത്തിന് അനശ്വരമായ സംഭാവനകൾ നൽകിയാണ് വിടവാങ്ങിയത്.

വിവേകാനന്ദ ആശയങ്ങളും സന്ദേശവും ചർച്ച ചെയ്യുന്ന ദേശീയ യുവജനദിനത്തിൽ വ്യത്യസ്ത രീതിയിൽ ഒരു കലാ സൃഷ്ടി ഒരുക്കിയതിൽ വിദ്യാർത്ഥികളെ അധ്യാപകരും കോളേജ് മാനേജിങ് ഡയറക്ടർ അജയ് ശേഖറും അനുമോദിച്ചു

Advertisment