Advertisment

പുരയിട കിഴങ്ങുകൃഷി വികസന പദ്ധതി 2021_22 ന്റെ ഭാഗമായി നടീൽ വസ്തുക്കളുടെ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. 1474 ഗുണഭോക്താക്കൾക്ക് കിറ്റ് നൽകി

New Update

publive-image

Advertisment

മണ്ണാർക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണ സുഭിക്ഷ കേരളം പുരയിട കിഴങ്ങുകൃഷി വികസന പദ്ധതി 2021_22 ന്റെ ഭാഗമായി നടീൽ വസ്തുക്കളുടെ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണമായ വെല്ലുവിളികളെ അതിജീവിക്കുന്നതിനായി പുരയിടങ്ങളെ സുഭിക്ഷവും സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യോപാദനകേന്ദ്രങ്ങളാക്കി മാറ്റി സജ്ജമാക്കുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ വിവിധ ഇനം കിഴങ്ങുവർഗ്ഗ വിളകളാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.ചേന,പാൽചേമ്പ്, കാച്ചിൽ, കൂവ, ചെറു ചേമ്പ്, ചെറുകിഴങ്ങു്, കപ്പ എന്നീ ഏഴു ഇനം കിഴങ്ങുവർഗ്ഗവിളകളുടെ നടീൽ വസ്തുക്കൾ അടങ്ങിയ 200 രൂപ വില വരുന്ന ഒരു കിറ്റ് ആണ് സൗജന്യനിരക്കിൽ ഒരു പുരയിടത്തിലേക്ക് നൽകുന്നത്.

പദ്ധതി പ്രകാരം അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട 1474 ഗുണഭോക്താക്കൾക്ക് വാർഡ് തല പഴം പച്ചക്കറി സമിതികൾ മുഖേനയാണ് വിതരണം ചെയ്യുന്നത്. കരിമ്പ ഇക്കോഷോപ്പ് ആണ് നടീൽ വസ്തുക്കൾ പ്രദേശികമായും മറ്റു കർഷകരിൽ നിന്നും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ശേഖരിച്ചു ലഭ്യമാക്കുന്നത്. കരിമ്പ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷം വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.

ഒൻപതാം വാർഡ് കൺവീനർ മോഹനൻ.പി, അഞ്ചാം വാർഡ് കൺവീനർ കുര്യൻ, പതിനാലാം വാർഡ് കൺവീനർ മോഹനൻ ആനിക്കോട് എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗമായി പുരയിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന ചാമ്പ, വെസ്റ്റ് ഇന്ത്യൻ ചെറി എന്നിവയുടെ ലെയർ തൈകളുടെ വിതരണ ഉൽഘാടനം നാലാം വാർഡ് കൺവീനർ വേണു ചങ്ങരത്ത്, ഏഴാം വാർഡ് കൺവീനർ ഗോപാലകൃഷ്ണൻ എന്നിവർക്ക് വിതരണം ചെയ്തുകൊണ്ട് ഉൽഘാടനം ചെയ്തു.

കൃഷി ഓഫിസർ സാജിദലി.പി.സ്വാഗതം ആശംസിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപഴ്സൻ ജയാ വിജയൻ, മെമ്പർ മോഹൻദാസ്, കെ.സി.എഫ്.ഡി.എസ്. പ്രസിഡന്റ് പി.ജി.വത്സൻ, സെക്രട്ടറി പി.ശിവദാസൻ, പാടശേ‌ഖര സമിതി പ്രസിഡന്റ് സാം പി.ജോസഫ്, കെ.വി. എഫ്.ഡി.എസ്.പ്രസിഡന്റ് എം.കെ.രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

കൃഷി അസിസ്റ്റന്റുമാരായ കുമാരി.പി.ഹേമ, സീന തോമസ്, മഹേഷ് വി.എസ്, കരിമ്പ ആഴ്ച്ച ചന്ത പ്രസിഡന്റ് ദീപ, കരിമ്പ കർമ്മസേന സൂപ്പർവൈസർ ജിനു എന്നിവർ സംബന്ധിച്ചു. വിവിധ വാർഡ് കൺവീനർമാർ, ഇക്കോഷോപ്പ് ഭാരവാഹികൾ, കർഷകർ മുതലായവർ പങ്കെടുത്തു.

Advertisment