Advertisment

ഉമ്മിനിയിൽ ജനവാസമേഖലയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

New Update

publive-image

പാലക്കാട്: ഉമ്മിനിയിൽ ജനവാസമേഖലയിൽ കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ തൃശൂരിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടർന്നാണ് പുലിക്കുട്ടിയെ അകമല വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പുലിക്കുഞ്ഞിനെ നിരന്തരം കൂട്ടില്‍ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതിനെ തുടർന്നാണ് തീരുമാനം. ഉമ്മിനിയിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍നിന്ന് ഒരു കുഞ്ഞിനെ കൊണ്ടുപോയ അമ്മപ്പുലി വീണ്ടുമെത്തുന്നമെന്ന പ്രതിക്ഷയിലാണ് കഴിഞ്ഞദിവസം രണ്ടാമത്തെ കുഞ്ഞിനെയും കൂട്ടിൽ വെച്ച് കാത്തിരുന്നത്.

Advertisment