Advertisment

‘മണ്ണാർക്കാടിന്റെ ഇന്നലെകൾ' പുസ്തക പ്രകാശനം നടത്തി

New Update

publive-image

പാലക്കാട്: മണ്ണാർക്കാടിന്റെ പ്രാദേശികചരിത്രം പ്രതിപാദിക്കുന്ന 'മണ്ണാർക്കാടിന്റെ ഇന്നലെകൾ'പുസ്തക പ്രകാശനം മണ്ണാർക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ ഫാഇദ ബഷീർ സാംസ്കാരിക നായകൻ കെ.പി. എസ് പയ്യനടത്തിന് നൽകി പ്രകാശനം ചെയ്തു. മണ്ണാർക്കാട് എം. ഇ. എസ് കോളേജിൽ നടന്ന ചടങ്ങിൽ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ എ. എം.ശിഹാബ്, ഡോ.സൈനുൽ ആബിദ്, പ്രൊഫസർ മുഷ്താഖ്‌,നസീം പൂവത്തും പറമ്പിൽ, ഗ്രന്ഥകർത്താവ് ആഷിഖ് എടത്തനാട്ടുകര എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് എഴുത്ത് കല പരിശീലന കളരി നടന്നു. മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജ് റയിറ്റേസ് ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Advertisment