Advertisment

കൃഷിഭൂമി തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് പാടം നികത്തുന്നു ! ജനകീയ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് പാലക്കാട് നെൽവയൽ സംരക്ഷണ സമിതി

New Update

publive-image

Advertisment

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിലെ കണ്ണാടി-1 വില്ലേജിൽ ദേശീയപാത തെക്ക് കാഴ്ചപ്പറമ്പ് സിഗ്നൽ ജംഗ്‌ഷനും പാലന ആശുപത്രിയ്ക്കും ഇടയിലുള്ള നൂറോളം ഏക്കർ കൃഷിഭൂമി തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടി നടത്തുന്ന കൃഷിഭൂമി പരിവർത്തനം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ പരിസ്ഥിതി-പൗരാവകാശ-കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു.

ജനുവരി 17 ന് വൈകുന്നേരം 4 മണിക്ക് കാഴ്ചപ്പറമ്പ് ജംക്ഷനിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ രാഷ്ട്രീയ കിസ്സാൻ മഹാ സംഘിന്റെ ജില്ലാ പ്രസിഡന്റ് കല്ലടിക്കോട് ഹരിദാസ് ഉത്ഘാടനം ചെയ്യും.

വർഷങ്ങളായി ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകൾ 2012 മുതൽ തരിശിടുകയും കച്ചവടാവശ്യത്തിനായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് വേണ്ടി കൃഷിഭൂമി പരിവർത്തനം നടത്തുന്ന പ്രവൃത്തികൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു.

പ്രാദേശിക രാഷ്ട്രീയ നേതാക്കളും, രാഷ്ട്രീയപാർട്ടികളും, ട്രേഡ് യൂണിയൻ നേതാക്കളും, സർക്കാർ ഉദ്യോഗസ്ഥരും, കണ്ണാടി പഞ്ചായത്തും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നു. സർവ്വോപരി സംസ്ഥാന സർക്കാർ ഈ നിയമലംഘനത്തിന് നേതൃത്വം കൊടുക്കുന്നു.

കേരളത്തിലെ നെൽവയൽ സംരക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാകാൻ ഓരോ കൃഷിസ്നേഹിയും സന്നദ്ധമാകണമെന്ന് സമര നേതൃത്വം അഭ്യർത്ഥിച്ചു.

Advertisment