Advertisment

മുണ്ടൂർ യുവക്ഷേത്ര കോളേജിൽ എൻസിപി ജില്ലാ നേതൃത്വ ക്യാമ്പിന് തുടക്കം കുറിച്ചു

New Update

publive-image

Advertisment

മുണ്ടൂർ: ജില്ലയിൽ സംഘടന പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും പ്രവർത്തകർക്ക് ദിശാബോധം പകർന്നും ഭാവി പ്രവർത്തന പരിപാടികൾക്ക് രൂപം നൽകിയും രണ്ടു ദിവസത്തെ എൻസിപി ജില്ലാ നേതൃത്വ ക്യാമ്പിന് യുവക്ഷേത്ര കോളേജിൽ തുടക്കമായി.

സംഘടന പ്രവർത്തനം രൂപരേഖയും സാധ്യതകളും, ദേശീയ സംസ്ഥാന രാഷ്ട്രീയവും എൻ സി പി യുടെ പങ്കും, ഇന്നിന്റെ രാഷ്ട്രീയവും മാറേണ്ട കാഴ്ചപ്പാടുകളും തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണവും ചർച്ചയും നടന്നു. എൻ സി പി യിലേക്ക് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കടന്നു വന്നു കൊണ്ടിരിക്കുകയാണെന്നും എൻ സി പി ഒരു പുതുശക്തിയായി മാറി കൊണ്ടിരിക്കുകയാണെന്നും എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ.രാജൻ മാസ്റ്റർ മണ്ണാർക്കാട് ലൈവിനോട് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്തു. കെ.രാമസ്വാമി അധ്യക്ഷനായി. പി.എ.റസാഖ് മൗലവി, കെ.ആർ.രാജൻ, ലതികാസുഭാഷ്, അഡ്വ.പി.എം. സുരേഷ് ബാബു തുടങ്ങിയ നേതാക്കൾ ജില്ലാ നേതൃത്വ ക്യാമ്പിലെ വിവിധ സെഷനുകളിൽ സംസാരിച്ചു. ഞായറാഴ്ച മൂന്നു മണിയോടെ ക്യാമ്പിന് സമാപനം കുറിക്കും.

Advertisment