Advertisment

ജനകീയ പങ്കാളിത്തത്തോടെ സാന്ത്വന പരിചരണം. രോഗീ പരിചരണത്തിൽ മാതൃകയോടെ കരിമ്പ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി

New Update

publive-image

Advertisment

മണ്ണാർക്കാട്: ജനകീയ പങ്കാളിത്തത്തോടെ കരിമ്പയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും കരിമ്പക്ക്‌ പുറമെ സമീപത്തെ നാലു പഞ്ചായത്തുകളുടെ പരിധിയിൽ കൂടി സേവനങ്ങൾ ഇപ്പോൾ നൽകി വരുന്നതായും കരിമ്പ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

കോവിഡ് പ്രതിസന്ധി മുൻ നിർത്തി ഇത്തവണ പൊതു പരിപാടികൾ ഒഴിവാക്കി പ്രവർത്തന അവലോകനവും ‘സ്നേഹാർദ്രം' എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വീഡിയോ അവതരണവും നടത്തി. സുമനസ്സുകൾ നൽകുന്ന സംഭാവനയിലൂടെയാണ് കരിമ്പ പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ പ്രവർത്തനം.

ഇതിന്റെ ഭാഗമായി സംഭാവന തുകയായി 100 രൂപ ചലഞ്ച് എന്ന ക്യാമ്പയി‍ൻ അവതരിപ്പിച്ചു. രോഗപരീക്ഷണങ്ങളിൽ ആശങ്കയിലാകുന്നവർക്കുള്ള ആശ്രയ കേന്ദ്രമാണു കരിമ്പ പാലിയേറ്റീവ് കെയർ. സമർപ്പിതരായ ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ നേതൃത്വത്തിലാണു പ്രവർത്തനം.

നിർധന രോഗികളും കിടപ്പു രോഗികളും ജീവിതത്തിനു വഴിയില്ലാത്തവരുമായ അനേകം കുടുംബങ്ങളാണു ഈ തണൽ പ്രതീക്ഷിച്ചു കഴിയുന്നത്. വീടില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് താമസിക്കാനുള്ള പുനരധിവാസ കേന്ദ്രമായി പാർപ്പിടവും പൂർത്തീകരിക്കുകയുണ്ടായി.

വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഒട്ടേറെപ്പേർക്കു വീൽ ചെയർ,കിടക്ക,മരുന്ന് മറ്റു ഉപകരണങ്ങൾ തുടങ്ങിയവ എത്തിച്ചു നൽകി.ഹോം കെയർ യൂണിറ്റ് നിരന്തരം പ്രവർത്തിക്കുന്നു. പാലിയേറ്റീവ് ദിനത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ പ്രസിഡന്റ് ആദർശ് കുര്യൻ, വൈസ്പ്രസിഡന്റ് ബെന്നി അഗസ്റ്റിൻ,

സെക്രട്ടറി സജീവ്ജോർജ്, സിസ്റ്റർ മിനി തുടങ്ങിയവർ വീഡിയോ അവതരണത്തിന്റെ ഭാഗമായി സംസാരിച്ചു.

Advertisment