Advertisment

കാല്പനികതയെ വർണ്ണത്തിൽ ചാലിച്ചെഴുതി കലാകൃത്തുക്കൾ ദൃശ്യവിസ്മയം തീർത്തു... കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകത്തിന്റെ പ്രതിമാസ കലാശിബിരം പാലക്കാട് മോയൻ ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ അറുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ഘടകത്തിന്റെ പ്രതിമാസ കലാശിബിരം -2022 ജനുവരി 16 ന് പാലക്കാട് മോയൻ ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറി. സംസ്ഥാന പ്രസിഡന്റ് പ്രശസ്ത ചിത്രകാരൻ എവറെസ്റ്റ് രാജ് കലാ ശിബിരം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സണ്ണി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അഡ്വൈസറി കമ്മിറ്റി ചെയർമാൻ ചിത്രകാരൻ എൻ.ജി.ജ്വോൺസ്സൺ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഫോർ ഇന്റോ ദീപ്തി ജോയ്ന്റ് സെക്രട്ടറി ജ്യോതി അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.

അബൂ പട്ടാമ്പി, കൃഷ്ണൻ മല്ലിശ്ശേരി, അനിൽകുമാർ.സി.എച്ച്, ലില്ലി വാഴയിൽ, അഞ്ജു മോഹൻദാസ്, ബിന്ദു മുണ്ടൂർ, സുരേഷ് കണ്ണാടി, സജീഷ് കരിങ്കുളം, സന്തോഷ് @ അഹം ബ്രഹ്മാസ്മി, മേഘാ ലക്ഷ്മി, ശരത് മാത്തൂർ, അഹമ്മദ് റിഷാദ്, ഫാത്തിമ മർജാൻ തുടങ്ങി 18

കലാകൃത്തുക്കൾ തങ്ങളുടെ കാൽപനികമായ സർഗ്ഗ ഭാവനകളെ ഉണർത്തി വർണ്ണങ്ങളും വരകളും സ്ഥലരാശികളും പരിപ്രേക്ഷ്യങ്ങളും ഒരുക്കി കലാസഹൃദയർക്ക് ദൃശ്യ വിരുന്നൊരുക്കി.

ഈ കെട്ടകാലം കലാകാരന്റെ അതിജീവനത്തേയും സർഗാവിഷ്കാര സാധ്യതകളേയും സാരമായി ബാധിച്ചെങ്കിലും കേരള ചിത്രകലാ പരിഷത്ത് കൊവിഡ് -19 കാലത്ത് നടത്തിയ 22 മത് കലാ ശിബിരവും 45 മത് കലാനുബന്ധ പരിപാടികളിലൊന്നും ആണിത്.

Advertisment