Advertisment

നിർദ്ധന യുവതിക്ക് സഹായഹസ്തവുമായി സീനിയർ ചേംബർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഒറ്റപെട്ട നിർദ്ധന യുവതിക്കും കുഞ്ഞിനും സീനിയർ ചേംബർ ഇന്റർ നാഷണൽ പാലക്കാട് ലീജിയൻ സാഹായവുമായി രംഗത്തെത്തി. ചെറിയ കുട്ടിയുമായി പുറത്ത് ജോലിക്ക് പോകുവാൻ പറ്റാത്തതതു കാരണം കഷ്ടപ്പാട് അനുഭവിക്കുന്ന യുവതിക്ക്‌ സ്വയം തൊഴിൽ ചെയ്ത് ജീവിത മാർഗം കണ്ടെത്തുവാൻ സീനിയർ ചേംബർ ഇലക്ട്രിക് തയ്യൽ മെഷീൻ സംഭാവന ചെയ്തു.

കുട്ടിയുടെ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്ന വിശ്വാസ് ആണ് ഈ കാര്യം സീനിയർ ചേംബർ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്‌. വിശ്വാസ് ഓഫീസിൽ സീനിയർ ചേംബർ പ്രസിഡന്റ്‌ സി. ടി. ലിൻസണി ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജൻ മുഖ്യാതിഥി ആയിരുന്നു.

സീനിയർ ചേംബർ മുൻ പ്രസിഡന്റ്‌ കെ. നന്ദകുമാർ, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, എം. ദേവദാസൻ എന്നിവർ സംസാരിച്ചു. സീനിയർ ചേംബർ സെക്രട്ടറി കെ. ദേവദാസ് സ്വാഗതവും ട്രഷറർ പി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisment