Advertisment

ഒലവക്കോട് കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ഒലവക്കോട്: സിഎസ്ബി ബാങ്ക് ഒലവക്കോട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പുറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പോലീസെത്തി മൃതദേഹം കിണറ്റിൽ നിന്നും കയറ്റി നടപടികൾക്കു ശേഷം ജില്ലാശുപത്രി മോർച്ചറിയിലേക്കു് മാറ്റി.

ചുവപ്പും വെള്ളയുമുള്ള ടീഷർട്ടും കറുത്ത ഫാൻ്റ്സുമാണ് ധരിച്ചിരിക്കുന്നത് കയ്യിൽ ഗ്ലൗസ് ധരിച്ചീട്ടുണ്ട്. ബാങ്ക് സ്ഥിതി ചെയ്യുന്ന പറമ്പിൻ്റെ ചുറ്റുമതിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനാൽ തൊട്ടടുത്ത് പണി പൂർത്തിയാവാതെ കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ കം ഷോപ്പിങ്ങ് കോംബ്ലക്സ് കെട്ടിടത്തിൽ സാമൂഹൃവിരുദ്ധരും ഭിക്ഷക്കാരുമാണ്   പതിവായി ഉണ്ടാകാറുണ്ടെന്നും അവരില്‍ ആരെങ്കിലുമായിരിക്കാമെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഏതെങ്കിലും തെരുവുനായ്ക്കളോ മറ്റോ ആയിരിക്കാമെന്നാണ് കരുതിയത്. അന്വേഷണത്തിനൊടുവിൽ കിണറ്റിൽ നിന്നും രൂക്ഷഗന്ധം വന്നതറിഞ്ഞു് നോക്കിയപ്പോഴാണ് ജഡം കണ്ടതെന്നും ഉടൻ മേലുദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് അവർ പോലീസിനെ അറിയിക്കുകയായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

Advertisment