Advertisment

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; പാലക്കാട് യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

New Update

publive-image

പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലാണ് അറസ്റ്റിലായത്. മണ്ണാർക്കാട് വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയാണ് പെൺകുട്ടിയെ ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്.

പെൺകുട്ടി തന്നെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് പോലീസ് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertisment