Advertisment

പാരാലിമ്പിക്‌സ്: കൂടുതല്‍ താരങ്ങള്‍ക്ക് പരിശീലന പരിപാടിയുമായി ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഹിറ്റാച്ചി

New Update

publive-image

Advertisment

പാലക്കാട്: ടോക്കിയോ പാരാലിമ്പിക്‌സില്‍ ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഹിറ്റാച്ചി എയര്‍ കണ്ടീഷനിംഗ് ഇന്ത്യയുടെ താരങ്ങള്‍ നേടിയ മികച്ച വിജയത്തെ തുടര്‍ന്ന് കൂടുതല്‍ താരങ്ങളെ കണ്ടെത്തി അവര്‍ക്ക് സമഗ്രമായ പരിശീലനം നല്കാനുള്ള പരിപാടികള്‍ക്ക് കമ്പനി രൂപം നല്കി.

ടോക്കിയോ പാരാലിമ്പിക്‌സിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും തിളങ്ങിയ, കമ്പനിയുടെ താരങ്ങള്‍ 19 മെഡലുകളാണ് നേടിയത്. ഇന്ത്യന്‍ പാരാലിമ്പിക്‌സിന്റെ ഭാവി ലക്ഷ്യമിട്ട് 2017ല്‍ ആരംഭിച്ച, റേഡിയന്റ് ഇന്‍ക്വസ്റ്റ് ഓഫ് ഗോള്‍ഡ് എന്ന പരിപാടിയുടെ കീഴിലായിരുന്നു പരിശീലനം.

പാരാസ്‌പോര്‍ട്‌സ് വിപ്ലവം ലക്ഷ്യമിട്ട് കമ്പനി നടത്തുന്ന ഷിര്‍ദ്ദി സായി ബാബ ഫൗണ്ടേഷന്റെ ഭാഗമാണ് റേഡിയന്റ് ഇന്‍ക്വസ്റ്റ് ഓഫ് ഗോള്‍ഡ്.പത്ത് പാരാലിമ്പിക്‌സ് അത്‌ലിറ്റുകളെയാണ് ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഹിറ്റാച്ചി എയര്‍ കണ്ടീഷനിംഗ് സ്‌പോണ്‍സര്‍ ചെയ്തത്.

അവരില്‍ സുമിത് ആന്റില്‍ സ്വര്‍ണവും യോഗേഷ് കതുനിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടി. കമ്പനിയുടെ 10 പാരാ അത്‌ലിറ്റുകള്‍ ഏഷ്യന്‍ പാരാഗെയിംസ്, വേള്‍ഡ് പാരാഗ്രാന്‍പ്രി,ടോക്കിയോ പാരാലിമ്പിക്‌സ് തുടങ്ങിയ വേദികളിലായ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 19 മെഡലുകളാണ് നേടിയത്.

കമ്പനിയുടെ സി.എസ്.ആര്‍ സംരംഭത്തിന്റെ ഭാഗമാണ് ഷിര്‍ദ്ദി സായി ബാബ ഫൗണ്ടേഷന്‍. കായിക താരങ്ങളുടെ പരിശീലനത്തിനും വികസനത്തിനും ഫൗണ്ടേഷന്‍ ക്രിയാത്മക സംഭാവനകളാണ് നല്കുക. 2020ലെ പാരാലിമ്പിക്‌സ് വിജയികള്‍ക്ക് കമ്പനി 5സ്റ്റാര്‍ പ്രീമിയം എയര്‍ കണ്ടീഷറുകളും മറ്റു പാരിതോഷികങ്ങളും നല്കി.

ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഹിറ്റാച്ചി എയര്‍ കണ്ടീഷണിംഗ് സിഎംഡി ഗുര്‍മീത് സിംഗ് സമ്മാനദാനം നിര്‍വഹിച്ചു. കമ്പനിയുടെ എല്ലാ പാരാലിമ്പിക്‌സ് ജേതാക്കളും, റേഡിയന്റ് ഇന്‍ക്വസ്റ്റ് ഓഫ് ഗോള്‍ഡിന്റെ,ഭാഗമായ ചല്‍ജിത് ലേം യേ ജഹാനില്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷിര്‍ദ്ദി സായിബാബയിലൂടെ ഔഷിം ഖേത്താര്‍ പല്ലിന്റെ പ്രഥമ ഫീച്ചര്‍ ഫിലിമാണിത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ശാരീരിക ഫിസിക്കല്‍ ഡിസെബിലിറ്റി ലോകകപ്പ് ക്രിക്കറ്റ് പരമ്പര നേടിയ പാര ക്രിക്കറ്റിനെക്കുറിച്ചുള്ളതാണ് ഈ ചിത്രം.വികാസ് കപൂറാണ് സംവിധായകന്‍.

palakkad news
Advertisment