Advertisment

ജില്ലാ തല അക്രഡിറ്റേഷൻ യഥാർഥ്യമാക്കുക: കേരള പത്രപ്രവർത്തക അസോസിയേഷൻ റാന്നി താലൂക്ക് സമ്മേളനം

New Update

publive-image

Advertisment

റാന്നി: പ്രദേശിക മാധ്യമ പ്രവർത്തകർക്ക് ജില്ലാ തല അക്രഡിറ്റേഷൻ എന്നത് യഥാർഥ്യമാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ റാന്നി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ അൻസാരി മന്ദിരം അധ്യക്ഷത വഹിച്ചു. കൂടാതെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സംസ്ഥാനതല കണക്കെടുപ്പുകൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസങ്ങളിൽ അന്തരിച്ച അസോസിയേഷൻ അംഗം അനിലൻ മുഹൂർത്തം. അടൂർ ജന്മഭൂമി റിപ്പോർട്ടർ രാധാകൃഷ്ണ കുറുപ്പ് എന്നിവരുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷൻ ജില്ലാ ട്രഷറർ സജീർ പേഴുംപാറ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് നിത്യ, ലാൽ. ബിനോയി. അനിൽകുമാർ, ഗോപാലകൃഷ്ണൻ, അജികുമാർ എന്നിവർ സംസാരിച്ചു.

Advertisment